editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുവിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രിസംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രിവിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻസിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണംഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽ

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, വൈവ, പ്രാക്ടിക്കൽ, പരീക്ഷ അപേക്ഷ

Published on : March 24 - 2023 | 6:10 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം: എംജി സർവകലാശാല 2022 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

🌐2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ പ്രോഗ്രാമുകളുടെ(പി.ജി.സി.എസ്.എസ് റഗുലർ,സപ്ലിമെൻററി,ബെറ്റർമെൻറ്), എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്(2021 അഡ്മിഷൻ റഗുലർ), എം.എ ജേണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ(പി.ജി.സി.എസ്.എസ് – റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

🌐ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം

വൈവ, പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻ ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻറ് ഹോസ്പിറ്റാലിറ്റി(ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) പരീക്ഷയുടെ വൈവ, പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 27 മുതൽ അതതു കോളജുകളിൽ നടത്തും.

പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.എഡ് (2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി – ദ്വിവത്സര കോഴ്‌സ്) പരീക്ഷകൾ ഏപ്രിൽ 10 ന് തുടങ്ങും. മാർച്ച് 29 വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.

മാർച്ച് 30ന് പിഴയോടു കൂടിയും മാർച്ച് 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 60 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം

മൂന്നാം സെമസ്റ്റർ എം.എൽഐബി.എസ്.സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് 28, 29 തീയതികളിൽ പിഴ കൂടാതെ ഫീസടച്ച് അപേക്ഷ നൽകാം.മാർച്ച് 30ന് പിഴയോടു കൂടിയും മാർച്ച് 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ഓൺലൈൻ ജോബ് ഡ്രൈവ്
പ്രമുഖ റീട്ടെയിൽ കമ്പനിയായ മാക്‌സ് ഫാഷൻ റീടെയിലിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സ്റ്റോർ കീപ്പറുടെ 300 ഒഴിവുകളിലേക്ക് കോട്ടയം മോഡൽ കരിയർ സെൻററിൻറെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ശമ്പളം അലവൻസുകൾക്കു പുറമെ 13000 രൂപ വരെ. താല്പര്യമുള്ളവർ 8714420348 എന്ന നമ്പറിൽ ബന്ധപ്പെടണം.

0 Comments

Related News