പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

വിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവ്: അധ്യാപക ജോലിയിൽ നിന്ന് ഉദ്യോഗാർഥികൾ അകലുന്നു?

Mar 23, 2023 at 4:59 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: അധ്യാപക ജോലിയിൽ നിന്ന് ഉദ്യോഗാർഥികൾക്ക് അകലുകയാണോ? അതോ രാജ്യത്തെ വിദ്യാലയങ്ങളിൽ ആവശ്യമായ അധ്യാപകരെ നിയമിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾ അലംഭാവം കാട്ടുകയാണോ? രാജ്യത്തെ വിവിധ സ്കൂളുകളിലായി കഴിഞ്ഞ വർഷം മാത്രം 95 ലക്ഷം അധ്യാപകരുടെ കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവിയാണ് ഞെട്ടിക്കുന്ന ഈ കണക്ക് പാർലമെന്റിൽ അറിയിച്ചത്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ മാത്രം 48 ലക്ഷം
അധ്യാപകരുടെ കുറവുണ്ടായി.

\"\"


സ്വകാര്യ സ്കൂളുകളിൽ 35 ലക്ഷം
അധ്യാപകർ കുറഞ്ഞു. ആകെ 1.95 ശതമാനം അധ്യാപകരുടെ കുറവാണ് രാജ്യത്താകെ ഉണ്ടായത്. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 1.45 ശതമാനവും സർക്കാർ
സ്കൂളുകളിൽ 0.9 ശതമാനവും സ്വകാര്യ
സ്കൂളുകളിൽ 2.94 ശതമാനവും
കുറവുണ്ടായി. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും അധ്യാപകരുടെ നിയമനം, അതത് സംസ്ഥാനങ്ങളുടെ പരിധിയിൽ
വരുന്നതാനെന്നും സഹമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലടക്കം ആയിരക്കണക്കിന് അധ്യാപകരുടെ തസ്തികയാണ് നികത്താതെ കിടക്കുന്നത്. അധ്യാപകരുടെ കുറവിനെ തുടർന്ന് പല വിദ്യാലയങ്ങളിലും അക്കാദമിക പ്രവർത്തനങ്ങൾ താറുമാറായി. ഈ വർഷം മാർച്ച് കൂടുതൽ അധ്യാപകർ വിരമിക്കുന്നതും സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കും.

\"\"

Follow us on

Related News