SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ നിർമ്മാണ ശില്പശാല മാർച്ച് 27 മുതൽ 29വരെ നടക്കും. എസ്.സി.ഇ.ആർ.ടിയിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാലയിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുളള നടപടികൾ പ്രധാന അധ്യാപകർ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. പ്രസ്തുത പരിശീലന പരിപാടിയിൽ എസ്.എസ്.എൽ.സി. ഇൻവിജിലേഷൻ ഡ്യൂട്ടിയിലുള്ള അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പകരം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ ശ്രദ്ധിക്കേണ്ടതാണ്. ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നീ ചുമതല വഹിക്കുന്നവരെ പ്രസ്തുത ചുമതലയിൽ നിന്ന് ഒഴിവാക്കി മേൽ ശില്പശാലയിലേയ്ക്ക് നിയോഗിക്കേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ.സന്തോഷ് ഇറക്കിയ ഉത്തരവിൽ പറയുന്നു.