പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സൂപ്പര്‍കപ്പ് പരിശീലന വേദിയാകാന്‍ സര്‍വകലാശാലാ സ്റ്റേഡിയം

Mar 22, 2023 at 9:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം: കേരളം ആതിഥ്യമരുളുന്ന സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ പരിശീലന വേദിയാകാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം. കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിനുള്ള മികച്ച മൈതാനമാകും സര്‍വകലാശാലയിലേത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ളാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പന്തു തട്ടുന്നത്. ഐ.എസ്.എല്‍., ഐ ലീഗ്, എ.എഫ്.സി. പങ്കെടുത്ത ടീമുകള്‍ പരിശീലനത്തിനായി ഇവിടെ എത്തിയേക്കും. സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജുമായി സംസാരിച്ചു. സ്റ്റേഡിയം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡി.എഫ്.എ സെക്രട്ടറി പി.എം സുധീര്‍ കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

\"\"

Follow us on

Related News