പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പിഎച്ച്ഡി പ്രവേശനം, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ:എംജി സർവകലാശാല വാർത്തകൾ

Mar 22, 2023 at 8:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2023ലെ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 10 വരെ http://researchonline.mgu.ac.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ http://mgu.ac.in

വൈവ വോസി
അഞ്ചാം സെമസ്റ്റര്‍ ബി. വോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി(2020 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്കീം ജനുവരി 2023) പരീക്ഷയുടെ വൈവ വോസി മാര്‍ച്ച് 28 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

\"\"

പരീക്ഷാ ഫലങ്ങൾ
2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എ ഡവലപ്മെന്‍റ് ഇക്കണോമിക്സ്(സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി(2021 അ്ഡമിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി – ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ പത്തു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

\"\"

ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ് – 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി – ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ അഞ്ചിനു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി പരീക്ഷ ബിസിനസ് അക്കൗണ്ടിംഗ് ആന്‍റ് ടാക്സേഷന്‍, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍റ് ടാക്സേഷന്‍(2022 അഡ്മിഷന്‍ റെഗുലര്‍, 2018 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം – മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 27, 28 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.

\"\"

പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി, എം.എ പ്രോഗ്രാമുകളുടെ(എം.എസ്.സി ബേസിക് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ്, എം.എ ലാംഗ്വേജസ് ഇംഗ്ലീഷ് – ന്യൂ സ്കീം, 2021 അഡ്മിഷന്‍ റെഗുലര്‍ – ജനുവരി 2023 പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷ അപേക്ഷകൾ
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍റ് മ്യൂസിയോളജി(2020 , അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015, 2016, 2017, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) മൂന്നാം വര്‍ഷ പരീക്ഷയിലെ പേപ്പര്‍ നാലിന്‍റെ പരീക്ഷ ഏപ്രില്‍ 28ന് നടക്കും. ഏപ്രില്‍ 10 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടുകൂടി ഏപ്രില്‍ 11നും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 12നും അപേക്ഷ സ്വീകരിക്കും.

\"\"

ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എം(2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി – ന്യൂ സ്കീം, 2015 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013, 2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് – ഓള്‍ഡ് സ്കീം) പരീക്ഷയ്ക്ക് മാര്‍ച്ച് 27 മുതല്‍ 29 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടു കൂടി മാര്‍ച്ച് 30നും സൂപ്പര്‍ ഫൈനോടു കൂടി മാര്‍ച്ച് 31നും അപേക്ഷ സ്വീകരിക്കും.

\"\"

Follow us on

Related News