പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടി

Mar 22, 2023 at 4:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീറെജിസ്‌ട്രേഷനും) മാർച്ച് 27വരെ നീട്ടി. റൂറൽ ഡെവലപ്‌മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെൻറ്, കൗൺസെലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്സ്‌ കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

\"\"

അപേക്ഷകൾ വെബ്സൈറ്റ് വഴി https://ignouadmission.samarth.edu.in/, https://ignouiop.samarth.edu.in/ ലിങ്കുകൾ വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്‌നോ ഓൺലൈൻ വഴി നിലവിൽ 2023 ജനുവരി സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

\"\"

Follow us on

Related News