പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം

Mar 20, 2023 at 7:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തേഞ്ഞിപ്പലം:ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിനു കാരണമാകുമെന്ന് ഗവേഷണ പഠനം. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ബിനു രാമചന്ദ്രന് കീഴില്‍ ഗവേഷണം നടത്തുന്ന ധനുഷ ശിവരാജന്റെ പഠനം \’എക്സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച്ച്\’ എന്ന പ്രമുഖ ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍വകലാശാാലാ പഠനവകുപ്പിലെ സീബ്ര മത്സ്യങ്ങളിലായിരുന്നു പഠനം. പെന്‍സിലിന്‍ ജി, സിപ്രഫ്ളോക്സാസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മത്സ്യങ്ങളില്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം.

\"\"
\"\"

മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ളവയാണ് സീബ്രാമത്സ്യങ്ങള്‍. ഇന്‍ഫക്ഷനെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്. മരുന്നു നല്‍കിയ മത്സ്യങ്ങളുടെയും അല്ലാത്തവയുടെയും ചലനങ്ങള്‍ സോഫ്റ്റ്വേര്‍ സഹായത്തോടെ രേഖപ്പെടുത്തിയാണ് താരതമ്യം. ആന്റിബയോട്ടിക് ഉപയോഗം അപസ്മാര സാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

\"\"

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കുന്ന മരുന്നുകള്‍ കൃത്യമായ കാലാവധിയോ അളവോ നോക്കാതെ ഉപയോഗിക്കുന്ന പ്രവണത കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരം രോഗാണുക്കളെ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

\"\"

Follow us on

Related News

ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-ലെ ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി,...