പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

വിദേശ ഭാഷാ പ്രാവീണ്യവും തൊഴിൽ നൈപുണ്യവും: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് സഹായിക്കും

Mar 15, 2023 at 2:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: വിദേശങ്ങളിൽ തൊഴിൽ തേടുന്ന മലയാളി ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാ പ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമായ ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാന കാര്യാലയത്തിനു സമീപം മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട്. നോർക്ക
റൂട്ട്സിന്റെ നേതൃത്വത്തിലുളള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.

\"\"


വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

\"\"

ആദ്യഘട്ടത്തിൽ ഇംഗീഷ് ഭാഷയിൽ ഒ.ഇ.റ്റി (O.E.T-Occupational English Test), ഐ.ഇ.എൽ.ടി എസ്. (I.E.L.T.S-International English Language Testing System),ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവൽ വരെയും പഠിക്കാൻ അവസരം ഇവിടെ ഉണ്ടാകും. ഇതിൽ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റർ. ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്കുശേഷം 12.30 മുതൽ 4.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

\"\"

യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപൃമാക്കാർ കഴിയും വിധം ഫീസ് സബ്സിഡി നൽകുന്നുണ്ട്. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സർക്കാർ സബ്സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.തൈക്കാട് മേട്ടുകട ജംങ്ഷനിലെ എൻ.ഐ.എഫ്. എൽ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ശ്യാം ചന്ദ്, പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്ണൻ, കേരളത്തിലെ ഹോണററി ജർമ്മൻ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അസ്സോസ്സിയേറ്റ് പ്രൊഫസർ പി.ജി അനിൽ തുടങ്ങിയവർ സംബന്ധിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് http://nifl.norkaroots.org സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽനിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

\"\"

Follow us on

Related News