കണ്ണൂർ സർവകലാശാല വാർത്തകൾ: ഹാൾ ടിക്കറ്റ്, പരീക്ഷാഫലം, പുനർമൂല്യ നിർണയ ഫലം

Mar 10, 2023 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കണ്ണൂർ: മാർച്ച്‌ 14,15 തീയതികളിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 , രണ്ടാം സെമസ്റ്റർ എം.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2022 പരീക്ഷ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതേണ്ടതാണ്.

പുനർമൂല്യ നിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ ഡിഗ്രി -ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിൽ 13 ന് ആരംഭിക്കുന്ന പി ജി നാലാം സെമസ്റ്റർ സപ്ലിമെൻ്ററി (സി സി എസ് എസ് 2015 സിലബസ് മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ (2020 സിലബസ്) റഗുലർ/ സപ്ലിമെൻ്ററി നവംബർ 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 22 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

\"\"

Follow us on

Related News