പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

ഐഎച്ച്ആ൪ഡി ടെക്നിക്കൽ ഹയ൪ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം

Mar 9, 2023 at 8:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന
ടെക്നിക്കൽ ഹയ൪സെക്കൻഡറി സ്കൂളുകളിൽ 2023-24 അധ്യയനവ൪ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ പീരുമേട് (04869-232899/8547005011), മുട്ടം, തൊടുപുഴ (04862-255755/8547005014) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ൪ത്തിക്കുന്ന ടെക്നിക്കൽ ഹയ൪സെക്കൻഡറി സ്കൂളുകളിൽ 2023-24 അധ്യയനവ൪ഷം എട്ടാം ക്ലാസ് പ്രവേശനത്തിനായാണ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചത്.

\"\"

അപേക്ഷർ 2023 ജൂൺ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് ടെക്നിക്കൽ ഹൈസ്കൂൾ കരിക്കുലം. ഭാവിയിൽ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്. ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാൽ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവർക്കും എഞ്ചിനീയറിംഗ് മേഖല തെരെഞ്ഞെടുക്കുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമാണ്. ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സിയ്ക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. സ്കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവ൪ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവ൪ക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ‌്.സി/എസ്.റ്റി വിദ്യാ൪ത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശ്ശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോ൪ട്ടലിൽ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. അപേക്ഷകൾ ഓൺലൈനായി മാർച്ച് 10 മുതൽ 21 വരെയും, സ്കൂളുകളില്‍ നേരിട്ട് മാർച്ച് 25 വൈകിട്ട് 4 വരെയും നൽകാം.

\"\"

Follow us on

Related News