പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ പ്രവേശനം

Mar 9, 2023 at 8:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ-കേരളയിൽ നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർസെക്കൻഡറി/തത്തുല്യകോഴ്‌സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17 വയസ് മുതൽ 50 വരെ. ഹൈബ്രിഡ് രീതിയിലായിരിക്കും പഠനം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി.

\"\"

കോഴ്‌സ് ഫീസ് ഉൾപ്പെടെ 12,500 രൂപയാണ് ഫീസ്. കോഴ്‌സ് ഫീസ് ഒറ്റത്തവണയായോ രണ്ട് തവണകളായോ ഒടുക്കാം. മാർച്ച് 10 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴകൂടാതെ ഏപ്രിൽ 10 വരെയും, 100 രൂപ പിഴയോടെ ഏപ്രിൽ 20 വരെയും ഫീസ് അടച്ച് http://scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ – കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്‌കോൾ-കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ട് എത്തിക്കേണ്ടതും അല്ലെങ്കിൽ സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗം അയക്കാവുന്നതുമാണ്. ജില്ലാ കേന്ദ്രങ്ങളിലെ മേൽ വിലാസവും, പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ (http://scolekerala.org) ലഭ്യമാണ്.

\"\"

Follow us on

Related News