SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെൻറ് ടെക്‌നീഷ്യൻ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു മാർച്ച് എട്ടിന് നടക്കും.
എസ്.സി. വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരൊഴിവിലേക്ക് കെ മിസ്ട്രി, ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് ഇവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിംഗിൽ ബി.ടെക്കോ അല്ലെങ്കിൽ എം.ടെക്കോ ഉള്ളവരെയാണ് പരിഗണിക്കുന്നത്.
പ്രതിമാസ സഞ്ചിത വേതനം 30,000 രൂപ. പ്രായപരിധി 2023 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം(എസ്.എസ്.എൽ.സി), വിദ്യായഭ്യാസ യോഗ്യത(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ) പ്രവൃത്തി പരിചയം, ജാതി, അധികയോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകയളും പകർപ്പുകളും സഹിതം മാർച്ച് എട്ടിനു രാവിലെ 10ന് സർവകലാശാല അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലുള്ള എ.ഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.