പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

രജിസ്ട്രാർ നിയമനം, സീനിയർ-ജൂനിയർ റസിഡന്റ്, ഐടിഐ ഇൻസ്ട്രക്ടർ: തൊഴിൽ വാർത്തകൾ

Mar 4, 2023 at 1:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 68,700-1,10,400 രൂപ ശമ്പള സ്കെയിലിലാകും നിയമനം. 2023 ഫെബ്രുവരി 24ന് 55 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://kfri.res.in എന്ന വെബ്സൈറ്റി സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി- 680653, തൃശൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

ആർ.സി.സിയിൽ കരാർ നിയമനം
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം, കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 20 വൈകിട്ട് 3വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: http://rcctvm.gov.in

\"\"

വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴുവുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക്: http://gmckollam.edu.in.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ എം.എം.ടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ട്രേഡിൽ ഈഴവ സംവരണം ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ NTC (3 വർഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കിൽ NAC (ഒരു വർഷത്തെ പ്രവൃത്തി പരിചയവും) ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് ആറിന് നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391

\"\"

Follow us on

Related News