പ്രധാന വാർത്തകൾ
സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻപഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാംപിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾകാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷഎംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനംകണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈംടേബിൾഎംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം: അപേക്ഷ ഡിസംബർ 15വരെഅഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

പരീക്ഷ അപേക്ഷ, പരീക്ഷാഫലങ്ങൾ, കാന്റീൻ നടത്തിപ്പ്: എംജി സർവകലാശാല വാർത്തകൾ

Mar 3, 2023 at 3:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കോട്ടയം: രണ്ടാം സെമെസ്റ്റർ സി.ബി.സി.എസ്.എസ് (2015,2016 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2013,2014 അഡ്മിഷൻ മെഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് – ബി.എസ്.സി സൈബർ ഫോറൻസിക് (20152018 അഡ്മിഷനുകൾ റീ-അപ്പിയറൻസ്, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 17 മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം.
പിഴയോടു കൂടി മാർച്ച് 23 നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 24 മുതൽ 28 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2018,2017,2016 അഡ്മിഷൻ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ് – 2019 നു മുമ്പുള്ള(2012-2018) അഡ്മിഷൻ സപ്ലിമെൻററി – ജനുവരി 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് 18 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)യ്ക്ക് സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

ഐ.ഡി.ഡി ഹാക്കത്തോൺ; ആശയങ്ങൾ മാർച്ച് 24 വരെ സമർപ്പിക്കാം

കാഞ്ഞിരപ്പള്ളി എയ്ഞ്ചൽ വില്ലേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രം നടത്തുന്ന ബിൽഡ് യുവർ ലെഗോ ഹാക്കത്തോണിൽ മാർച്ച് 24 വരെ ആശയങ്ങൾ സമർപ്പിക്കാം. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ഉപകരിക്കുന്ന ആശയങ്ങളാണ് നൽകേണ്ടത്.
ഏറ്റവും മികച്ച ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ഒന്നര ലക്ഷം രൂപ വരെ സമ്മാനമായി നൽകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും http://iddhackathon.com എന്ന ലിങ്ക് വഴി അപേക്ഷിക്കാം. മികച്ച ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സഹായം നൽകും.

എം.ജി. യൂണിവേഴ്‌സിറ്റി ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും(ബി.ഐ.ഐ.സി) ഭിശേഷിക്കാരുടെ ക്ഷേമ രംഗത്ത് സജീവമായ കാഞ്ഞിരപ്പള്ളിയിലെ സന്നദ്ധ സ്ഥാപനമായ വി കെയർ സെൻററും സംയുക്തമായാണ് സംസ്ഥാനത്ത് ആദ്യമായി ഭിശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെൻറർ തുടങ്ങിയത്.

ദേശീയ സെമിനാർ നടത്തി

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് മേധാവി ഡോ. ജെ.വി. ആശ അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ വവസാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മുൻ അക്കാദമിക് വൈസ് ചാൻസലർ ഡോ. മോഹൻദാസ് ബി. മേനോൻ, മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്, കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. കെ.സി. ബൈജു, എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് തുടങ്ങിയവർ പ്രഭാഷണം നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ.വി. ആശ, ഡോ. എസ്. സ്മിത എന്നിവർ സംസാരിച്ചു.

കാന്റീൻ; ക്വട്ടേഷൻ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്റ്റുഡന്റ്്സ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിബന്ധനകളും വ്യവസ്ഥകളും ക്വട്ടേഷൻ ഫോറവും എഡി.ബി 1 സെക്ഷനിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്.
സീൽ ചെയ്ത ക്വട്ടേഷനുകൾ മാർച്ച് 14ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം-686560 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9747772069

Follow us on

Related News