SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: രാജ്യത്തെ വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT )കളിലെ MCA (മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 5മുതൽ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂൺ 11ന് നടക്കും. ദേശീയതലത്തിൽ ആകെ 813 സീറ്റുകളിലാണ് പ്രവേശനം. 2500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 1250 രൂപ. മാർച്ച് 5മുതൽ ഏപ്രിൽ 10വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രവേശന നടപടികളും http://nimcet.in ൽ ലഭ്യമാണ്.