പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൽബിഎസിൽ അധ്യാപക ഒഴിവുകൾ,തൊഴിലധിഷ്ഠിത കോഴ്സുകൾ

Mar 2, 2023 at 4:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങിൽ എ.ഐ.സി.റ്റി.ഇ (AICTE) അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ മാർച്ച് നാലിന് വൈകിട്ട് 4ന് മുമ്പ് http://lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് രണ്ടാം വാരം ആരംഭിക്കുന്ന Basics of ARDUINO based Embedded System Development (60 Hrs) കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും, പ്ലസ്ടു പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മാർച്ച് എട്ട് വരെ http://lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഫോൺ: 0471-2560333.

Follow us on

Related News