പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ഇടുക്കി ഇടമലക്കുടിയിൽ നിന്നുള്ള മിടുക്കർ തലസ്ഥാനത്ത്: പഠിപ്പുറസി വിജയ പ്രഖ്യാപനം നാളെ

Mar 1, 2023 at 10:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ നിന്നുള്ള മിടുക്കർ തലസ്ഥാനത്തെത്തി. ഇടമലക്കുടിയിലെ മുതുവാൻ വിഭാഗത്തിലെ കുട്ടികളുടെ മലയാള ഭാഷ ശേഷി ഉയർത്തുന്നതിനും പഠന മികവുണ്ടാക്കുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ \’\’പഠിപ്പുറസി\’\’പദ്ധതിയുടെ വിജയ പ്രഖ്യാപനത്തിനായാണ് ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ 29 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് നഗര പെരുമകളും കടലും കായലും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മ്യൂസിയവും കണ്ട് കോവളത്ത് സ്റ്റേ ചെയ്യുന്ന സംഘം നാളെ നിയമസഭാ ചേംബർ ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന \’പഠിപ്പുറസി\’ വിജയ പ്രഖ്യാപന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും.

\"\"

മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന വിജയപ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും. വിജയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശംസാപത്രം സ്കൂളിന് സമ്മാനിക്കും. കുട്ടികൾ മുഖ്യമന്ത്രിയുമായി സംവദിക്കും. ശേഷം നിയമസഭയിലെ ഗ്യാലറി, ലൈബ്രറി, മ്യൂസിയം, തുടങ്ങിയവ സന്ദർശിക്കും. തുടർന്ന് പ്രിയദർശനി പ്ലനറ്റേറിയം ശാസ്ത്ര മ്യൂസിയം തുടങ്ങിയവ സന്ദർശിച്ച് വൈകുന്നേരത്തോടെ മടങ്ങും. വിജയ പ്രഖ്യാപന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ എ എസ്‌ , പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ സിന്ധു എസ്.എസ്, ഷൂജ എസ്.വൈ, എൻ. ടി. ശിവരാജൻ, ഇടുക്കി ഡി പി സി ബിന്ദു മോൾ , ജില്ലാ പ്രോഗ്രാം ഓഫീസർ മൈക്കിൾ , മൂന്നാർ ബി.പി.സി ഹെപ്സി തുടങ്ങിയവരും , പഠിപ്പുറസ്സി പരിശീലന സംഘത്തിലെ വിദഗ്ധരും പങ്കെടുക്കും.

\"\"

Follow us on

Related News