SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: 2022-23 അധ്യയന വർഷം സൗജന്യ കൈത്തറി യൂണിഫോം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് 600 രൂപ വീതം അനുവദിച്ചു ഉത്തരവിറങ്ങി. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് 600/- രൂപ നിരക്കിലാണ് അനുവദിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, യു.പി., എച്ച്.എസ് ഏയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും 600/- രൂപ നിരക്കിൽ തുക അനുവദിച്ചിട്ടുണ്ട്.
കൈത്തറി യൂണിഫോം നൽകാത്ത സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്കൂളുകളിലെ എപിഎൽ വിഭാഗം
ആൺകുട്ടികൾക്കും, യു.പി,എച്ച്.എസ് ഏയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് തയ്യൽക്കൂലി അടക്കം 600/- രൂപ നിരക്കിൽ ആകെ 23,46,62400/- (ഇരുപത്തി മൂന്ന് കോടി നാല്പത്തി ആറു ലക്ഷത്തി അറുപത്തി
രണ്ടായിരത്തി നാന്നൂറ് രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവിന്റെ ഉത്തരവിൽ പറയുന്നു.
സീനിയർ ഫിനാൻസ് ഓഫീസർ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് 234662400 രൂപ അലോട്ട്മെന്റായി അനുവദിച്ചു നൽകും. എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് തുക റീഅലോട്ട് ചെയ്തു കൊടുക്കണം. ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ തുക തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കൈത്തറി യൂണിഫോം നൽകാത്ത ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, ഏയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനായി സ്കൂളുകൾക്ക് അനുവദിച്ചു നൽകേണ്ടതാണ്.
15 ദിവസത്തിനുള്ളിൽ ക്രോഡീകരിച്ച് ധനവിനിയോഗപത്രം വിദ്യാഭ്യാസ ഉപ
ഡയറക്ടർമാർ സമർപ്പിക്കേണ്ടതാനെന്നും ഉത്തരവിൽ പറയുന്നു.