പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കോളേജ് വിദ്യാഭ്യാസവകുപ്പ് സ്‌കോളർഷിപ്പുകൾ: രജിസ്ട്രേഷൻ മാർച്ച് 8വരെ

Feb 28, 2023 at 6:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 8. സ്‌കോളർഷിപ്പുകളിൽ ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ്/ പി.എച്ച്. സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും മാറ്റിയിട്ടുണ്ട്. ഈ സ്‌കോളർഷിപ്പുകൾ ഫ്രഷ്/ റിന്യൂവൽ ആയും മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതി (CM സ്‌കോളർഷിപ്പ്) ഫ്രഷ് ആയും വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8ആണ്. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 എന്നിങ്ങനെയാണ്. വിദ്യാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ http://dcescholarship.kerala.gov.in വഴി അപേക്ഷിക്കണം.

\"\"


കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സ്‌കോളർഷിപ്പുകളിൽ വിദ്യാർഥികൾക്ക് റിന്യൂവൽ ആയി മാത്രം അപേക്ഷിക്കാവുന്ന സ്‌കോളർഷിപ്പുകൾ സുവർണ്ണ ജൂബിലി മേറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയാണ്. ഇവ റിന്യൂവൽ ചെയ്യുന്നതിനായി (2022-23) അധ്യയന വർഷത്തേക്കുള്ളത്) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8, രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്.

\"\"

http://dcescholarship.kerala.kerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9446096580, 9446780308, 8281098580, 9447096580, 0471-2306580.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...