SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി,ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച് 9മുതലാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. നാളത്തെ മോഡൽ പരീക്ഷകൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ പ്രകാരം മാർച്ച് 4നാണ് മോഡൽ പരീക്ഷകൾ അവസാനിക്കുക. എസ്എസ്എൽസി ബോർഡ് പരീക്ഷകൾ മാർച്ച് 9നും ഹയർസെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകൾ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.
ഹയർ സെക്കന്ററി പരീക്ഷ ക്രമീകരങ്ങൾ പൂർത്തിയായി: പരീക്ഷ എഴുതുന്നത് 8.67 ലക്ഷം പേർ
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷകളുടെ ക്രമീകരണങ്ങൾ പൂർത്തിയായി. മാർച്ച് 10 മുതൽ 30 വരെയാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ ആകെ എണ്ണത്തിൽ ഈ വർഷം വർദ്ധനവ് ഉണ്ട്. ഈ വർഷം പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്ന
ആകെ വിദ്യാർത്ഥികളുടെ എണ്ണം 867,006 ആണ്. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞവർഷം
സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ) ഉൾപ്പെടെ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,32,436 പേരായിരുന്നു. ഇത്തവണയത് 4,42,028 ആയി വർധിച്ചു. കഴിഞ്ഞവർഷം ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,24,696 പേർ ആയിരുന്നെങ്കിൽഇത്തവണ പരീക്ഷയെഴുതുന്നത് 424978 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 282പേർ കൂടുതൽ. കഴിഞ്ഞവർഷം പ്ലസ് വൺപരീക്ഷ എഴുതിയവരെക്കാൾ (4,24,696 പേർ) കൂടുതൽ പേർ ഇത്തവണ പ്ലസ് ടു (4,42,028) പരീക്ഷ എഴുതുന്നുമുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതുന്നവരിൽ
2,17,028 പേർ പെൺകുട്ടികളും 2,25,000 പേർ ആൺകുട്ടികളുമാണ്. പ്ലസ് വൺ പരീക്ഷയെഴുതുന്നവരിൽ 2,11,436 പേർ പെൺകുട്ടികളും 2,13,542 പേർ ആൺകുട്ടികളുമാണ്. രണ്ട് പരീക്ഷകളിലും കൂടുതൽ പേർ ഹാജരാകുന്നത് മലപ്പുറം ജില്ലയിലാണ്; പ്ലസ് ടുവിന് 80779 പേരും പ്ലസ് വണിന് 78824 പേരും. പ്ലവിന് കുറവ് പേർ പരീക്ഷയെഴുതുന്നത് വയനാട്ടിലും (11178 പേർ) പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10700 പേർ).
ഗൾഫിൽ പ്ലസ് ടുവിന് 517 പേരും പ്ലസ് വ
ണിന് 607 പേരും പരീക്ഷയെഴുതാനുണ്ട്. ലക്ഷദ്വീപിൽ ഇത് യഥാക്രമം 1061ഉം 1153ഉം മാഹിയിൽ 807ഉം 738ഉം ആണ്.