SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വർണ്ണ കൂടാരം പദ്ധതിക്ക് നാളെ തുടക്കമാകും. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല നിർമ്മാണ ഉദ്ഘാടനം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. തിരുവല്ലം ഗവ.എൽപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. തിരെഞ്ഞെടുക്കപ്പെട്ട 52 വിദ്യാലയങ്ങളിൽ ഈ അക്കാദമിക വർഷം പൂർത്തിയാകുന്ന വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും. കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശുവികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ -സ്കൂൾ വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ നിലവിൽ നടപ്പിലാക്കി വരുന്നത്. 2022 -23 അക്കാദമിക വർഷം 44 കോടി രൂപ ചെലവഴിച്ച് 440 പ്രീ- പ്രൈമറി സ്കൂളുകളിലാണ് വർണ കൂടാരം ഒരുങ്ങുന്നത്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന സ്കൂളുകളിൽ പദ്ധതി പൂർത്തിയാകുമ്പോൾ 650 എണ്ണമായി \’വർണ്ണ കൂടാരം\’ ഉയരും.
ഘട്ടം ഘട്ടമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും പ്രത്യേക താൽപ്പര്യമാണ് സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ പ്രസ്താവനയിൽ അറിയിച്ചു.