പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരുടെ ശമ്പളം വർധിപ്പിച്ചു: നവംബർ മുതൽ പ്രാബല്യത്തിൽ

Feb 23, 2023 at 7:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തു വരുന്നവർ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം ഒത്തുതീർപ്പായി. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് നിലവിൽ വേതനമായി 10,000 രൂപയും ആതുകയുടെ 12% ഇ.പി.എഫ്-ഉം നൽകി വന്നിരുന്നു. ഈ10,000/- രൂപ 13,400/- രൂപയായി വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയർകോൺട്രിബ്യൂഷൻ) ആയി നൽകുന്നതിനും തീരുമാനിച്ചു. ഇപ്പോൾ ഉണ്ടായ ശമ്പള വർദ്ധനവ് 2022 നവംബർ  മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

\"\"


ഇപ്പോൾ ഉണ്ടായ പ്രതിമാസ വർദ്ധനവ് 3400/- രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകുന്നതാണ്.
സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും.
ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കണം. മാസത്തിൽ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സി.കളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകംപൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്.

\"\"

Follow us on

Related News