പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ കുറവ്: ആകെ 2960 പരീക്ഷാ കേന്ദ്രങ്ങൾ

Feb 16, 2023 at 2:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ഈവർഷം
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 7106 വിദ്യാർത്ഥികളുടെ കുറവാണുള്ളത്. കഴിഞ്ഞവർഷം 4,26,469 പേരാണ് പരീക്ഷയെഴുതിയത്. എന്നാൽ 4,19,363 പേരാണ് ഈ വർഷം പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമ്പോൾ ഈ വർഷം എണ്ണം കുറഞ്ഞു. ഈ വർഷം പരീക്ഷ എഴുതുന്നവരിൽ 2,13,802 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ
സ്കൂളിൽ നിന്ന് 1,40,704 പേരും
എയ്ഡഡിൽനിന്ന് 2,51,567 പേരും
അൺഎയ്ഡഡിൽനിന്ന് 27,092 പേരും
പരീക്ഷയെഴുതും. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041
2041 പേർ കന്നടയിലുമാണ് പരീക്ഷ എഴുതുക.

\"\"

മാർച്ച് 9 മുതൽ 29 വരെയാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഇന്നലെ മുതൽ ആരംഭിച്ചു.ഇത് ഫെബ്രുവരി 25ന് പൂർത്തിയാകും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് 3ന് അവസാനിക്കും.

2960 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഗൾഫിൽ 8 സ്കൂളുകളിലായി 518 പേരും ലക്ഷദ്വീപിൽ എട്ട് സ്കൂളുകളിലായി 289 പേരും പരീക്ഷയെഴുതും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്-1,876പർ. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാരക്കരഎച്ച്.എം.എച്ച്.എസ്.സിലും. ഇവിടെ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷ എഴുതുക. പ്രൈവറ്റ് വിഭാഗത്തിൽ 193 പേരും ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു.

\"\"

എസ്എസ്എൽസി പരീക്ഷയെഴുതുന്ന
വിദ്യാർത്ഥികളുടെ എണ്ണം
ജില്ലതിരിച്ച് താഴെ

തിരുവനന്തപുരം 34,704
കൊല്ലം 30,370
പത്തനംതിട്ട 10,218
ആലപ്പുഴ 21,444
കോട്ടയം 18,928
ഇടുക്കി 11,325
എറണാകുളം 31,776
തൃശൂർ 34,216
പാലക്കാട് 38,920
മലപ്പുറം 77,989
കോഴിക്കോട് 43,118
വയനാട് 11,821
കണ്ണൂർ 35,013
കാസർകോട് 19,521

\"\"

Follow us on

Related News