SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കണ്ണൂർ: 20.02.2023 നു ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം സി എ (റെഗുലർ -2022 അഡ്‌മിഷൻ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ് – 2020 & 2021 അഡ്‌മിഷൻ ) – നവംബർ 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
പുനർമൂല്യനിർണ്ണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി നവംബർ 2021 പരീക്ഷയുടെ (അഫിലിയേറ്റഡ് കോളേജുകൾ / സെന്ററുകൾ ) പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റർ സെമസ്റ്റർ ബി.എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24 .02 .2023 വരെയും പിഴയോടുകൂടി 27 .02 .2023 വരെയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പിജി പരീക്ഷ അറിയിപ്പ്
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ ഫെബ്രുവരി 15 ന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ ( സി ബി സി എസ് എസ്- 2020 സിലബസ് ), സപ്ലിമെന്ററി, മെയ് 2023 പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ പരീക്ഷ ഫീസ് എസ് ബി ഐ കളക്ട് മുഖേന അടച്ചശേഷം ഓൺലൈനായി അപേക്ഷിക്കേണ്ടതും അപേക്ഷയുടെ പ്രിന്റ് ഔട്ട് ചലാൻ രശീതി സഹിതം സർവകലാശാലയിൽ സമർപ്പിക്കണം.