പ്രധാന വാർത്തകൾ
വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിമാനയാത്ര: വിസ്മയ യാത്രയൊരുക്കി ചേന്നര എഎംഎല്‍പി സ്‌കൂള്‍

Feb 14, 2023 at 1:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

മലപ്പുറം: ആദ്യവിമാനയാത്രയിലെ വിസ്മയക്കാഴ്ചകളുടെ ലഹരിയിലായിരുന്നു അവർ. ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചകളിലൂടെ അവർ പറന്നു നടന്നു. ആ യാത്രയൊരുക്കിയവർ അതുകണ്ട് മനസ്സുനിറഞ്ഞു സന്തോഷിച്ചു. തിരൂർ മംഗലം പെരുന്തിരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ചേന്നര എഎംഎല്‍പി സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചത്. സ്പോൺസർഷിപ്പ് വഴിയാണ് കുട്ടികൾക്ക് വീമാനയാത്ര സാധ്യമായത്.

പ്രത്യേക മാനദണ്ഡങ്ങളോ തിരഞ്ഞെടുപ്പോ ഇല്ലാതെ സ്കൂളിലെ മുഴുവന്‍ നാലാം ക്ലാസുകാരേയും ഉള്‍പ്പെടുത്തി ഒരുക്കിയ സൗജന്യ വിമാനയാത്ര മലപ്പുറത്തെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തേതായി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ആയിരുന്നു വിമാനയാത്ര. ആദ്യമായി ആകാശയാത്ര നടത്തിയ ആഹ്ലാദത്തിലായിരുന്നു കുരുന്നുകള്‍. 40 വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ പങ്കെടുത്തു. വിമാനത്തവാളത്തിലേയും വിമാനത്തിലേയും പുതിയ കാഴ്ചകള്‍ അവര്‍ ആവോളം ആസ്വദിച്ചു. ആകാംക്ഷയോടെ അധ്യാപകരോടും വിമാനത്താവള അധികൃതരോടും വിവരങ്ങള്‍ ചോദിച്ചറിയുന്ന തിരക്കിലായിരുന്നു പലരും. വിമാനത്താവള അധികൃതരോട് കുശലം പറഞ്ഞും സെല്‍ഫിയെടുത്തും യാത്രയെ ആഘോഷമാക്കി. ഒമ്പതരക്ക് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 10മണിയോടെ കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു.

\"\"

തുടര്‍ന്ന് കണ്ണൂരിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആറ് മണിയോടെ ട്രെയിനില്‍ മടങ്ങുകയായിരുന്നു. നാല്‍പതോളം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ പി.കെ മുഹമ്മദ് അയ്യൂബ്, അദ്ധ്യാപകരായ ടി ഗോപിനാഥന്‍, നജീബ വളപ്ര, കെ ജാസ്മിന്‍, എം ഇസ്ഹാഖ് ബീന പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ട്രെയിന്‍ മാര്‍ഗ്ഗം തിരിച്ചെത്തി. യാത്ര പഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. വിമാനത്താവളമോ വിമാനമോ നേരിട്ട് കണ്ടിട്ടില്ലാത്ത നാട്ടിന്‍പുറത്തുകാരായ കുട്ടികള്‍ക്ക് യാത്ര വേറിട്ട ഒരു അനുഭവമായി.

\"\"

Follow us on

Related News