പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകും: അപേക്ഷ 25വരെ

Feb 13, 2023 at 10:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി അംഗീകാരം നൽകും. പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2022-23 അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകുക. ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തീരുമാനിച്ചിട്ടുണ്ട്.

(മികവ് സീസൺ – 5) പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ (ഡി.എൽ.എഡ്) സ്ഥാപനങ്ങൾക്കും ഇതിനായി അപേക്ഷിക്കാം. പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന പരിപോഷണ പരിപാടികൾ വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് ഉൾപ്പെടുത്തേണ്ടത്. ഇത്തരം പ്രവർത്തനങ്ങൾപ്രോത്സാഹിപ്പിക്കുന്നതിനായി ഇവ ഡിജിറ്റലായും പ്രിന്റായും ഡോക്യുമെന്റ് ചെയ്ത് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതാണ്.
പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ, പത്രക്കുറിപ്പുകൾ തുടങ്ങിയവ) അപേക്ഷകൾ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ 2023 ഫെബ്രുവരി 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. scertresearch@gmail.com എന്ന ഇ-മെയിൽ വിലാസവും ഉപയോഗി
ക്കാവുന്നതാണ്.

\"\"

Follow us on

Related News