SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഭൂരിഭാഗം പേരുടെയും സ്വപ്നമാണ് സിനിമാരംഗം. മികച്ച സംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച നടൻ അല്ലെങ്കിൽ നടി അത്തരത്തിൽ സിനിമ രംഗത്ത് ശോഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. രാജ്യത്തെ പ്രശസ്തമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
പുണെയിലെയും കൊൽക്കത്തയിലെയും സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. ഇതിനുള്ള സംയുക്ത പ്രവേശന പരീക്ഷ (JET 2022-23) മാർച്ച് 18,19 തീയതികളിൽ നടക്കും. 18ന് ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയും , 19ന് രാവിലെ 9 മുതൽ 12വരെയും, ഉച്ചക്കുശേഷം 2മുതൽ 5 മണി വരെയുമാണ് പരീക്ഷ.
തിരുവനന്തപുരം, ചെന്നൈ, ബംഗളുരു ഉൾപ്പെടെ 28 നഗരങ്ങളിലായാണ് പരീക്ഷ നടക്കുക. ബിരുദമാണ് യോഗ്യത. അണ്ടർ ഗ്രാറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. രജിസ്ട്രേഷൻ ഫീസ് 2000 രൂപയാണ്. SC/ST/PWD/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 600 രൂപ മതി. ഒന്നിലധികം കോഴ്സുകൾക്ക് യഥാക്രമം 1000, 300 രൂപ വീതം അധികം നൽകണം. ഓൺലൈനായി മാർച്ച് 4 നകം അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങളടങ്ങിയ ‘ജെറ്റ്’ വിജ്ഞാപനത്തിനും https://applyadmission.net/JET2022 സന്ദർശിക്കുക.