പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

\”ഇനിമേലിൽ ഞാൻ മദ്യപിച്ച് വാഹനം ഓടിക്കില്ല\’.. പിടിയിലായ 26 ഡ്രൈവർമാർക്ക് 1000 തവണ ഇംപോസിഷൻ

Feb 13, 2023 at 5:13 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കൊച്ചി: മദ്യപിച്ച് സ്കൂൾ ബസ് അടക്കം ഓടിച്ച 26 ഡ്രൈവർമാരെ 1000 തവണ ഇംപോസിഷൻ എഴുതിച്ച് തൃപ്പുണിത്തുറ
പൊലീസ്. \”ഇനിമേലിൽ ഞാൻ മദ്യപിച്ച്
വാഹനം ഓടിക്കില്ല\’ എന്ന് 1000 തവണ എഴുതിവച്ച ശേഷമാണ് ഡ്രൈവർമാരെ
ജാമ്യത്തിൽ വിട്ടത്. ഡ്രൈവർമാർ പൊലീസ് സ്റ്റേഷൻ നിലത്തിരുന്ന് ഇംപോസിഷൻ എഴുതുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
കണ്ണൂരിൽ കാർ കത്തിയതും കൊച്ചി നഗരത്തിലുണ്ടായ അപകടങ്ങളും അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഇന്നുമുതൽ സ്കൂൾ വാഹനങ്ങൾ അടക്കം കർശന പരിശോധന നടത്താൻ നിർദ്ദേശം ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ 5 മണി മുതൽ 9വരെ തൃപ്പൂണിത്തുറ ഇൻസ്പെക്ടർ വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 ഡ്രൈവർമാർ മദ്യപിച്ചതിനെ തുടർന്ന് പിടിയിലായത്. ഒരു സ്കൂൾ ബസിലെ ഡ്രൈവർക്ക് കാൽ നിലത്ത് ഉറയ്ക്കാത്ത നിലയിലായിരുന്നു

\"\"

2 കെഎസ്ആർടിസി ഡ്രൈവർമാർ, 10
സ്വകാര്യബസ്ഡ്രൈവർമാർ, 4 സ്കൂൾ
ബസ് ഡ്രൈവർമാർ അടക്കം 26 പേരാണ്
പിടിയിലായത്. ഈ ബസുകളിൽ യാത്ര
ചെയ്തവരെ പൊലീസ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെയും പൊലീസ് അതത്
സ്കൂളിൽ എത്തിച്ചു. മദ്യപിച്ച് വാഹനം ഓടിച്ച
കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് നൽകും. കൂടാതെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത്ട അക്കമുള്ള കർശന നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

\"\"

Follow us on

Related News