SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:സെൻട്രൽ ആംഡ്
പൊലീസ് ഫോഴ്സിൽ മെഡിക്കൽ
ഓഫിസർ, സ്പെഷലിസ്റ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിൾസ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. ആകെ 297
ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യത, നിയമന നടപടികൾ എന്നിവ അടക്കമുള്ള വിശദവിവരങ്ങൾ http://recruitment.itbpolice.nic.in ൽ ലഭ്യമാണ്. ഫെബ്രുവരി 15മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷഫീസ് 400 രൂപ.
SC/ST/വനിതകൾ/വിമുക്തഭടന്മാർക്ക്
ഫീസില്ല. മെഡിക്കൽ ഓഫിസർ
തസ്തികയിൽ 10 ശതമാനം ഒഴിവുകൾ
വിമുക്തഭടന്മാർക്കായി സംവരണം
ചെയ്തതാണ്.
ഒഴിവുകളുടെ വിവരങ്ങൾ താഴെ
🌐സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ
ഓഫിസേഴ്സ് (സെക്കൻഡ് ഇൻ
കമാൻഡന്റ്). ആകെ ഒഴിവുകൾ: 5 (ജനറൽ: 4, ഒ.ബി.സി:1).
🌐സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്). ഒഴിവുകൾ:185 (ജനറൽ:83, ഒബിസി:48, ഇഡബ്ല്യുഎസ്:19, എസ്.സി:24, എസ്.ടി:11).
🌐മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്) ആകെ ഒഴിവുകൾ :107 (ജനറൽ:27,
ഒ.ബി.സി:19, ഇ.ഡബ്ല്യു.എസ്:1,
എസ്.സി:48, എസ്.ടി-):7)