പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പൊറോട്ട കഴിച്ച് അലർജി: പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

Feb 10, 2023 at 5:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ഇടുക്കിയിൽ പൊറോട്ട കഴിച്ച് അലർജി ഉണ്ടായ വിദ്യാർത്ഥിനി മരിച്ചു. അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വാഴത്തോപ്പ് താന്നികണ്ടം സ്വദേശി സിജു ഗബ്രിയേലിന്റെ മകൾ നയൻ മരിയ(16)ആണ് മരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മൈദ, ഗോതമ്പ് എന്നിവ കഴിച്ചാൽ മരിയക്ക് അലർജി ഉണ്ടാകാറുണ്ടെന്ന് പറയുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പൊറോട്ട കഴിച്ചത്. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ
പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ഇന്നലെ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെ മരിയ മരിച്ചു.

    \"\"

    Follow us on

    Related News