പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഗസ്റ്റ് ചക്ചറർ, ഫീൽഡ് വർക്കർ, ലാബ് ടെക്‌നിഷ്യൻ: വിവിധ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ

Feb 9, 2023 at 2:59 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41. അപേക്ഷാ ഫോമിന്റെ മാതൃക http://cet.ac.in ൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 13 രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.

\"\"

ലാബ് ടെക്‌നിഷ്യൻ വാക് ഇൻ ഇന്റർവ്യൂ
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: DMLT/ BSc MLT (സർക്കാർ അംഗീകൃതം), ദിവസ വേതനം 400 രൂപ. ഫെബ്രുവരി 10 ന് രാവിലെ 10 ന് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇന്റർവ്യൂ. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും 5 കിലോ മീറ്റർ ഉള്ളിൽ വസിക്കുന്നവർക്കും മുൻഗണനയുണ്ട്.

\"\"

ഫീൽഡ് വർക്കർ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം (‘ഉണർവ്’ പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

\"\"

Follow us on

Related News