പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനി

Feb 8, 2023 at 2:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ആകെ 140 ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2022 ജനുവരി 1ന് 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.

\"\"

ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത് (കുടുംബ നാഥന്റെ / സംരക്ഷകന്റെ വരുമാനം) അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാനം 10,000 രൂപ ഓണറേറിയം നൽകും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്കു വിധേയവും താത്കാലികവും ഒരു വർഷത്തേയ്ക്ക മാത്രവുമായിരിക്കും.
പട്ടിക വർഗ വികസന വകുപ്പിന്റെ അതാത് ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോം എല്ലാ ഐ.ടി.ഡി പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അവരവരുടെ ഐ.ടി.ഡി പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്. ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ്, നിലവിലുള്ള റേഷൻ കാർഡ്, വരുമാനം സംബന്ധിച്ചു 200 രൂപ മുദ്രപത്രത്തിൽ അഫഡവിറ്റ് എന്നിവ ഹാജരാക്കണം.

\"\"

Follow us on

Related News