editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരക്കടലാസ് ചോർന്ന സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചുകേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ് പ്രവേശന അപേക്ഷ നാളെമുതൽ: മറ്റുക്ലാസ്സുകളിൽ ഏപ്രിൽ 3മുതൽമധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിടേണ്ട: നഷ്ടപരിഹാരം ഈടാക്കുംതിരുവനന്തപുരത്ത് പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ലഎംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകാലിക്കറ്റ്‌ സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനംകണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവുംപാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ  3313 സൊസൈറ്റികളുംഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയുംമെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരം

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ

Published on : February 08 - 2023 | 4:32 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന ‘കർമ്മചാരി’ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി ഡോ. ബിന്ദു അറിയിച്ചു. പൊതുവിദ്യാഭ്യാസ – ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നൽകും.

വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, കോളേജ് തലത്തിൽ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2021 – 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി ‘കർമ്മചാരി’ പദ്ധതി പ്രഖ്യാപിച്ചിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലായിരിക്കും ഇത് നടപ്പിലാക്കുക.
ഇതുസംബന്ധിച്ച് തൊഴിൽ മേഖലയിലെ തൊഴിലുടമകളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഓൺലൈൻ പോർട്ടൽ സജ്ജീകരിക്കുന്നതും വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ ജോലി നൽകുമ്പോൾ, വിവിധ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ലഭിക്കേണ്ട വേതനം ഉൾപ്പെടെയുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചും ചർച്ച ചെയ്തു.
കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന Arts & Science കോളേജുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കുന്നതിനും കോളേജ് പ്രിൻസിപ്പൽ, ഹയർസെക്കന്ററി പ്രിൻസിപ്പൽ എന്നിവർക്ക് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനും തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം നഗരത്തിൽ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.- മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.

0 Comments

Related News