പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം:പഠനോത്സവങ്ങൾ സംഘടിപ്പിക്കണമെന്ന് സമഗ്ര ശിക്ഷ കേരളം

Feb 6, 2023 at 9:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് വിദ്യാലയ മികവുകൾ കുട്ടികളിലൂടെ പൊതുജന സമക്ഷം എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പഠനോത്സവങ്ങൾ സംഘടിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച് സമഗ്ര ശിക്ഷ കേരളം. ക്യുഐപി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് നിർദേശം. വാർഷിക അക്കാദമിക പദ്ധതികൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ക്യു ഐ പി സംഘടന പ്രതിനിധികളുടെ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ അധ്യാപക സംഘടന ഭാരവാഹികൾ സന്നിഹിതരായി.

\"\"

എസ് ഇ ആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ സുപ്രിയ വിഷയാവതരണവും, അധ്യക്ഷതയും നിർവഹിച്ചു.
പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ എയിഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കാൻ കഴിയുന്ന തരത്തിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കണമെന്നും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു . നിർമ്മാണ പ്രവർത്തനങ്ങളിലടക്കം ഇതുണ്ടാകേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വ്യത്യസ്ത ഏജൻസികൾ ഒരേ മേഖലയിൽ തന്നെ സമാന്തര അക്കാദമിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാതിരിക്കുന്നതിനുള്ള ഏകോപനവും കൃത്യതയും ഉറപ്പ് വരുത്തണമെന്നും യോഗം നിർദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടെ അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾക്കും നൂതനാശയങ്ങൾ നടപ്പിലാക്കുന്നതിനുതകുന്ന പദ്ധതി ആസൂത്രണത്തിനും ക്യു ഐ പി യോഗം പിന്തുണ പ്രഖ്യാപിച്ചു. എസ് ഐ ഇ ടി ഡയറക്ടർ ബി .അബുരാജ് ക്യു ഐ പി അംഗങ്ങളായ എൻ ടി ശിവരാജൻ , എസ് ഗോപകുമാർ ,ഹരീഷ് ടി.പി, ജയകൃഷ്ണൻ ഒ കെ, സി പ്രമോദ് ബിജു എം കെ ,തമിമുദ്ദീൻ, പി എം രാജീവ് , ഡി ഡി ഇ – ഓമന , സമഗ്ര ശിക്ഷ കേരളയുടെ അഡീഷണൽ ഡയറക്ടർമാരായ ഷിബു ആർ എസ് , ശ്രീകല കെ എസ് , സ്റ്റാർസ്
പ്രോജക്ട് കൺസൾട്ടന്റ് രാധാകൃഷ്ണൻ നായർ സി, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസേഴ്സ് , സംസ്ഥാന പ്രൊജക്ട് എൻജിനീയർ , സംസ്ഥാന മീഡിയ ഓഫീസർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

\"\"

Follow us on

Related News