പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി

Feb 5, 2023 at 12:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരൂർ: അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി. രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ പതാക ഉയർത്തത്തിയതോടെയാണ് 3 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തുടക്കമായത്. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 44-മത് സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, എൻ.ശംസുദ്ദീൻ എംഎൽഎ, കെകെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കെ.പി.എ. മജീദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സ്മൃതി പഥം ഇ. ടി. മുഹമ്മദ്‌ ബഷീർ എംപി ഉദ്ഘാടനം ചെയ്തു.

\"\"

ഓർഗനൈസിംഗ് സെക്രട്ടറി പി. കെ. അസീസ് അധ്യക്ഷനായി. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സാംസ്കാരിക സദസ്സ് നോവലിസ്റ്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ മുഖ്യാതിഥിയാകും. വൈകിട്ട് 3.30ന് നടക്കുന്ന സൗഹൃദ സംഗമം പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം വൈസ് പ്രസിഡണ്ട് പിടിഎം ഷറഫുനീസ അധ്യക്ഷയാകും. രണ്ടാം ദിനമായ നാളെ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പിപിഎ സലാം, കെഎം ഷാജി, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്യും. അരുന്ധതി റോയ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 2.30 ന് പ്രകടനം നടക്കും. വൈകിട്ട് 330ന് നടക്കുന്ന പൊതുസമ്മേളനം മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. സമാപന ദിനമായ ഏഴിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

\"\"

Follow us on

Related News