SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരൂർ: അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി. രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ പതാക ഉയർത്തത്തിയതോടെയാണ് 3 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തുടക്കമായത്. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 44-മത് സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, കുറുക്കോളി മൊയ്തീൻ എംഎൽഎ, എൻ.ശംസുദ്ദീൻ എംഎൽഎ, കെകെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കെ.പി.എ. മജീദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സ്മൃതി പഥം ഇ. ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിംഗ് സെക്രട്ടറി പി. കെ. അസീസ് അധ്യക്ഷനായി. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സാംസ്കാരിക സദസ്സ് നോവലിസ്റ്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ മുഖ്യാതിഥിയാകും. വൈകിട്ട് 3.30ന് നടക്കുന്ന സൗഹൃദ സംഗമം പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം വൈസ് പ്രസിഡണ്ട് പിടിഎം ഷറഫുനീസ അധ്യക്ഷയാകും. രണ്ടാം ദിനമായ നാളെ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പിപിഎ സലാം, കെഎം ഷാജി, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്യും. അരുന്ധതി റോയ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 2.30 ന് പ്രകടനം നടക്കും. വൈകിട്ട് 330ന് നടക്കുന്ന പൊതുസമ്മേളനം മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. സമാപന ദിനമായ ഏഴിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.