പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ മുന്നിൽ: കലാമത്സരങ്ങളില്‍ മലപ്പുറത്തിന്റെ മുന്നേറ്റം

Feb 3, 2023 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദൂരവിഭാഗം കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂരിന് ഒന്നാം സ്ഥാനം. സോണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നായി 51 പോയിന്റാണ് തൃശ്ശൂര്‍ കരസ്ഥമാക്കിയത്. 36 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 35 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി.

\"\"

കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന എ സോണിന് 28 പോയിന്റോടെ നാലാം സ്ഥാനമാണുള്ളത്. കലാമത്സരങ്ങളില്‍ 97 പോയിന്റുമായി മലപ്പുറം (ബി. സോണ്‍) മുന്നേറുകയാണ്. 81 പോയിന്റുള്ള തൃശ്ശൂരാണ് (സി. സോണ്‍) രണ്ടാം സ്ഥാനത്ത്. കോഴിക്കോടും വയനാടുമടങ്ങുന്ന എ. സോണ്‍ 64 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് (ഡി. സോണ്‍) 52 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
സമാപനം ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്ത് സിബി കെ. തോമസ്, കവയിത്രി ആര്യ ഗോപി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

\"\"

വേദി നിയന്ത്രിക്കുന്നത് വനിതകള്‍
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലോത്സവത്തിലെ വേദികളുടെ നിയന്ത്രണം വനിതകള്‍ക്ക്. യഥാസമയം മത്സരങ്ങള്‍ അരങ്ങേറുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമെല്ലാം സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരുമടങ്ങുന്ന വനിതകളാണ് മുന്നിലുള്ളത്. പ്രധാന വേദിയായ സെമിനാര്‍ കോംപ്ലക്സില്‍ (പെരിയാര്‍) ബി.എ. വിഭാഗം സെക് ഷന്‍ ഓഫീസര്‍ രശ്മി രാമചന്ദ്രനും തൊട്ടടുത്ത് തന്നെയുള്ള കബനിയില്‍ വിദൂരവിഭാഗം അസി. പ്രൊഫസര്‍ പി.ടി. റിജിലയുമാണ് മാനേജര്‍മാര്‍. കബനിയില്‍ എല്ലാ ഓഫീഷ്യലുകളും വനിതകളാണ്. ഓഡിറ്റോറയത്തിലെ (നിള) വേദി സുവേഗ സെക്ഷന്‍ ഓഫീസര്‍ കെ. നുസൈബ ബായിയും സംഘവുമാണ് നിയന്ത്രിക്കുന്നത്. പരാതി രഹിതമായി മത്സരങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും സഹായിക്കുന്നതായി ഇവര്‍ പറഞ്ഞു.

\"\"

Follow us on

Related News