പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങി

Feb 1, 2023 at 2:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ 31വരെ 50 രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർഫൈനോടെയും രജിസ്‌ട്രേഷൻ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കായി രജിസ്റ്റർ ചെയ്യാം. പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം.

\"\"

പത്താംതരത്തിന് 1,950 രൂപയും ഹയർ സെക്കൻഡറിക്ക് 2,600 രൂപയുമാണ് ഫീസ്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡേഴ്‌സ് എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് പ്രതിമാസ സ്‌കോളർഷിപ്പും നൽകും. വിശദവിവരങ്ങൾക്ക് http://literacymissionkerala.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ സാക്ഷരതാമിഷൻ ജില്ലാഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.

\"\"

Follow us on

Related News