പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ

Jan 28, 2023 at 3:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി എല്ലാ ജില്ലകളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ അധ്യയന വർഷത്തിൽ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുക. പ്രധാനമായും 5 മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുന്നത്.
എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആന്റ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ കഴിയും.

\"\"


വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലാണ് പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ പാസ്സായ 2700 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. 80 – ഓളം കമ്പനികൾ മേളയിൽ പങ്കെടുത്തു. 542 പേരെ കമ്പനികൾ ഷോർട്ട് ലിസ്റ്റ് ചെയ്തു.

\"\"

Follow us on

Related News