SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
എറണാകുളം: പാര്‍ലമെൻററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ (ശനിയാഴ്ച) രാവിലെ 10ന് എറണാകുളം ഗവ.ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടക്കും. കൊച്ചി കോര്‍പ്പറേഷൻ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മത്സരത്തിൻറെ ഭാഗമാവും.
പാര്‍ലമെൻററി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാര്‍ലമെൻററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യു.സി ബിവീഷ്, ഭരണസമിതി അംഗം എസ്.ആര്‍.ശക്തിധരൻ, രജിസ്ട്രാര്‍ ബി. ജയകുമാര്‍, എറണാകുളം ഗവ.ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ മിനി റാം, ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമായുള്ള വേദി(എഫ്.ഡി.എസ്.ജെ) ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.എച്ച്.രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിജയികള്‍ക്ക് ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് പഴയ നിയമസഭ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പാര്‍ലമെൻററി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്കാരങ്ങള്‍ കൈമാറും.