SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കണ്ണൂർ: സർവകലാശാലാ പഠനവകുപ്പുകളിൽ 2022-23 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്ക് (യഥാക്രമം 2022,2021 അഡ്മിഷൻ) പുനഃപ്രവേശനത്തിനായി 2023 ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
20.01.2023 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ / സപ്ലിമെന്ററി )മെയ് 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് ഉത്തരക്കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 28.01.2023 വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.
വാചാ പരീക്ഷ
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ ഏപ്രിൽ 2022 ന്റെ വാചാ പരീക്ഷ 23.01.2023 ന് സർവകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി റെഗുലർ നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 30ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലർ / സപ്ലിമെന്ററി നവംബർ 2022 പരീക്ഷയ്ക്ക് ജനുവരി 19 വരെ പിഴയില്ലാതെ അപേക്ഷിക്കാം.