SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോട്ടയം: എംജി സർവകലാശാലയ്ക്കു കീഴിൽ ബി.എ – ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം എന്നീ കോഴ്‌സുകൾ ചെയ്യുന്ന റഗുലർ കോളേജ് വിദ്യാർഥികൾക്ക് അവരുടെ സ്ട്രീം പ്രൈവറ്റ് രജിസ്‌ട്രേഷനിലേക്ക് മാറ്റാം. യു.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ 2022-23 വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ – ബി.എ, ബി.കോം (സി.ബി.സി.എസ്. – 2021 അഡ്മിഷൻ) പരീക്ഷകൾക്ക് ജനുവരി 20 മുതൽ 27 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ജനുവരി 28 നും സൂപ്പർ ഫൈനോടെ ജനുവരി 30 വരെയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.