പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.എസ്.സി. പ്രൊഫൈൽ സ്വയം തിരുത്തൽ ഫെബ്രുവരി മുതൽ

Jan 17, 2023 at 10:51 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം ഫെബ്രുവരി ആദ്യവാരത്തോടെ നടപ്പാക്കും. ഇത്തിനുള്ള സോഫ്റ്റ് വെയർ പി.എസ്.സി. ഉടൻ പുറത്തിറക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ല. പ്രൊഫൈലിൽ നേരത്തെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ തിരുത്തൽ വരുത്തണമെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റുമായി പി.എസ്.സി ഓഫിസിൽ നേരിട്ട് എത്തണം. ഈ അവസ്ഥ ഇനി മാറും. പ്രൊഫൈൽ മാറ്റാനും സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യാനുമായി നിലവിലെ സോഫ്റ്റ്‌ വെയറിൽ മാറ്റം
വരുത്തുകയാണ് ചെയ്യുക.

\"\"

ഇതിനുള്ള ജോലികൾ തുടങ്ങി. പുതിയ സംവിധാനം ഉപയോഗിക്കുന്നവർ തിരുത്തുന്ന വിവരം സംബന്ധിച്ചു സത്യവാങ്മൂലം കൂടി
അപ്പ്ലോഡ് ചെയ്യണം. നിയമന നടപടികളുടെ ഭാഗമായി ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിലോ മറ്റോ വരുമ്പോൾ രേഖകൾ പരിശോധിക്കും. വ്യാജവിവരങ്ങൾ നൽകുന്നവരെ അയോഗ്യരാക്കും. ഉദ്യോഗാർഥിയുടെ ഫോട്ടോ,
പേര്, ജനനത്തീയതി, തിരിച്ചറിയൽ അടയാളങ്ങൾ, ഒപ്പ് എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം. എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ
ഉദ്യോഗാർഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാരാജരാകേണ്ടിവരും. ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് പ്രൊഫൈലിൽ വ്യക്തമാക്കാം.

Follow us on

Related News