പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

സഹകരണ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ: സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിയമനം

Jan 17, 2023 at 9:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലേക്കും സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തിക കളിലേക്കും സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ആകെ 122 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നത്. ഇതിൽ 106 ഒഴിവുകൾ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികകളിലാണ്. മറ്റ് ഒഴിവുകളുടെ വിവരങ്ങൾ താഴെ.

അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-4, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-10. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. 2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കഴിയാൻ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ്. കൂടാതെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നുവർഷത്തെ ഇളവും വികലാംഗർക്ക് പത്ത് വർഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവർഷത്തെ ഇളവും ലഭിക്കും.

\"\"

ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാർക്കും വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.

അപേക്ഷ സമർപ്പണം
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയുംസഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ http://keralacseb.kerala.gov.in എന്ന വെബ്സൈറ്റിൽ ഉണ്ട്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ നൽകണം. അപേക്ഷ ജനുവരി 28ന് ശനിയാഴ്ച വൈകുന്നേരം 5ന് മുൻപായി താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം.
വിലാസം : സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001.

\"\"

Follow us on

Related News