പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ബയോടെക്നോളജിസ്റ്റുകൾക്ക് 1.30 ലക്ഷം രൂപയുടെ ഖുറാന ഫെല്ലോഷിപ്പ്

Jan 16, 2023 at 7:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: യുവ ബയോ ടെക്നോളജിസ്റ്റുകൾക്ക് \”ഇന്നവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ് ഫെലോഷിപ്പിന് (IYBF) ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പ്രശസ്ത ബയോക്കമിസ്റ്റായിരുന്ന ഹർ ഗോബിന്ദ് ഖുറാനയുടെ പേരിലാണ് ഫെല്ലോഷിപ്.

സ്ഥിരം ജോലിയിലിരിക്കുന്നവർക്ക് പ്രതിവർഷം 1.30 ലക്ഷം രൂപയും, ഉപകരണങ്ങൾക്കും സാധനങ്ങൾക്കും, യാത്രകൾക്കും ആവശ്യമായ ചെലവുകളടങ്ങുന്ന റിസർച്ച് ഗ്രാന്റും ലഭിക്കും.

\"\"

3 വർഷത്തേക്കാണു സഹായം. മികവേറിയവർക്ക് 2 വർഷം വരെ നീട്ടിനൽകാനും വ്യവസ്ഥയുണ്ട്. ബയോടെക്നോളജിയിലോ ബന്ധപ്പെട്ട മേഖലകളിലോ വേണം ഗവേഷണം.

ലൈഫ് / കംപ്യൂട്ടേഷനൽ (ബയോടെക്നോളജി, ബയോളജി, മെഡിസിൻ എന്നിവയിൽ പ്രയോഗമുള്ളത്) / വെറ്ററിനറി / ഫാർമസ്യൂട്ടിക്കൽ / അഗ്രികൾചറൽ സയൻസുകളിലെ പിഎച്ച്ഡി, അഥവാ എംഡി, എംഎസ്, എംഡിഎസ്, എംടെക് ഇവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. മികച്ച അക്കാദമിക ചരിത്രവും ജേണൽ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം. ഇന്ത്യയിലെ സേവനപരിചയം 3 വർഷത്തിൽ കൂടുതലാവരുത്. ഫെബ്രുവരി 25ന് 35 വയസ്സു കവിയരുത്. വനിതാ, പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 വരെയാകാം. അനുവാദം വാങ്ങി, ഗവേഷണസ്ഥാപനം മാറിപ്പോയാൽ തുടർന്ന് പുതിയ സ്ഥാപനത്തിലെ പ്രവർത്തനത്തിനു സഹായം തുടരും.

Follow us on

Related News