പ്രധാന വാർത്തകൾ
2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ

പരീക്ഷാ വിജ്ഞാപനം, തീയതി നീട്ടി വിവിധ പരീക്ഷകൾ, പി.എസ്.സി. പരിശീലനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 16, 2023 at 5:34 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കണ്ണൂർ: രണ്ടാം സെമസ്റ്റർ എം എ (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്)ഏപ്രിൽ 2022 പരീക്ഷകൾക്ക് 20.01.2023 മുതൽ 24.01.2023 വരെ പിഴയില്ലാതെയും 27.01.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രായോഗിക /പ്രൊജക്റ്റ് / വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ ) റെഗുലർ ഏപ്രിൽ 2022 ന്റെ പ്രായോഗിക / വൈവ പരീക്ഷകൾ 31 .01 .2023 നും പ്രൊജക്റ്റ് വർക്ക് വിത്ത് വൈവ 01 .02 .2023 നും സർവകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിൽ വെച്ച് നടത്തുന്നതാണ് .ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ എ പി സി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 17 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

സൗജന്യ പി എസ് സി പരിശീലനം
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ടി.സരള നിർവ്വഹിച്ചു. ബ്യൂറോ ചീഫ് പ്രൊ.അനീഷ്കുമാർ .കെ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ശ്രീമതി പുഷ്പ ടി.എം സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളർ ഇൻ ചാർജ് ശ്രീ.ജയരാജൻ.ബി.സി മുഖ്യാഥിതി ആയിരുന്നു.ലൈബ്രറി സയൻസ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി രമ്യ എ.വി ,ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീ.മിഥുൻ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീ.വി.ബൈജുനാഥൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

\"\"

Follow us on

Related News