SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശം. തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ നിന്നും (സംസ്ഥാന സർക്കാർ ഒഴിവിലേക്ക് വില്ലേജ് ഓഫീസറുടെ പക്കൽ നിന്നും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് തഹസിൽദാരിൽ നിന്നും) ഓഫീസിൽ നേരിട്ട് ഹജരായോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായോ രെജിസ്‌ട്രേഷനിൽ ചേർത്ത് പ്രസ്തുത വിവരം ടെലിഫോൺ (0471-2330756) മുഖേന അറിയിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു.