പ്രധാന വാർത്തകൾ
സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾ

ആയുർവേദ ബിരുദമുള്ളവർക്ക് പ്രതിമാസ സ്റ്റൈപ്പെൻഡോടെ ആയുർവേദ പരിശീലനം നേടാം: എഴുത്തുപരീക്ഷ ഫെബ്രുവരി 5ന്

Jan 16, 2023 at 1:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ \”രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം\’ (നാഷനൽ അക്കാദമി ഓഫ് ആയുർവേദ), രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഗുരുശിഷ്യപരമ്പര സമ്പ്രദായത്തിൽ നടത്തുന്ന ഒരു വർഷത്തെ സർട്ടിഫിക്കറ്റ് പരിശീലനത്തിന് ഗൂഗിൾ ഫോം വഴി ഓൺലൈനായും, രേഖകൾ സഹിതം തപാലിലൂടെയും 25 വരെ അപേക്ഷ സ്വീകരിക്കും. 2 രീതികളിലും അപേക്ഷിക്കാത്തപക്ഷം അപേക്ഷ തിരസ്കരിക്കും. അപേക്ഷാഫീ 2000 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗം 1000 രൂപ. പ്രതിമാസ സ്റ്റൈപ്പെൻഡുണ്ട്.

ആയുർവേദബിരുദം (ബിഎഎംഎസ്) വേണം. 25നു മുൻപ് ഇന്റേൺഷിപ് പൂർത്തിയാക്കണം. ഈ തീയതിയിൽ 30 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക / സർക്കാർ

സ്പോൺസേഡ് വിഭാഗക്കാർക്ക് യഥാക്രമം 33/35/35 വരെയാകാം; ആയുർവേദ പിജി ബിരുദമുള്ളവർക്ക് 2 വർഷം കൂടുതലും. ഭിന്നശേഷി വിഭാഗത്തിന് 5 വർഷം അധിക ഇളവുണ്ട്. സ്പോൺസേഡ് വിഭാഗക്കാർക്കു സ്റ്റൈപൻഡില്ല.

പരീശീലനശാഖകൾ: കായചികിത്സ, സ്ത്രീരോഗവും പ്രസൂതിതന്ത്രവും, ക്ഷാരസൂത്രം, മർമചികിത്സ, ഭഗ്ന-അസ്ഥി ചികിത്സ, ശാലാക്യം (നേത്രം), ശാലാക്യം (ദന്തം) തുടങ്ങി ഗുരുവിന് സൗകര്യമുള്ള ശാഖകൾ. ആയുർവേദ ഔഷധനിർമാണസൗകര്യമുളള ഗുരുവിന്റെ കീഴിലാകും ഭൈഷജ്യകല്പനയും ഔഷധിനിർമാണവും പരിശീലിക്കുക.

ഇത് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ കോഴ്സല്ല. 20 വർഷത്തിലേറെ സേവനപരിചയമുള്ള മികച്ച ഗുരുവിന്റെ കീഴിലുള്ള പരിശീലനമാണ്. ഗുരുവിന്റെ പേര് വ്യവസ്ഥകൾ പാലിച്ച് വിദ്യാർഥിക്കു നിർദേശിക്കാം.

തൃശൂർ, ബെംഗളൂരു, ന്യൂഡൽഹി ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 12ന് എഴുത്തുപരീക്ഷ നടത്തും. നെഗറ്റീവ് മാർക്കില്ലാത്ത 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 100 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. സിലക്ഷനിൽ ജാതിസംവരണം പാലിക്കും. കോഴ്സ് പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് (CRAV) നൽകും.

\"\"

Follow us on

Related News