പ്രധാന വാർത്തകൾ
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങും

മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം: അപേക്ഷ ഫെബ്രുവരി 20വരെ

Jan 14, 2023 at 11:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പട്ടിക ജാതി, പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റെസിഡൻഷ്യൽ / ആശ്രമം വിദ്യാലയങ്ങളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 അധ്യയനവർഷത്തിലെ 5, 6 ക്ലാസുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. പ്രവേശന പരീക്ഷ മാർച്ച് 11ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം.

\"\"

പ്രത്യേക ദുർബല ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ ആറാം ക്ലാസ്സിലേയ്ക്കും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിലേയ്ക്കുമാണ് പ്രവേശനം. അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രവർത്തിക്കുന്നത്.
വിശദവിവരങ്ങളും അപേക്ഷ ഫോമുകളുടെ മാതൃകയും ഐ.ടി.ഡി പ്രോജക്ട് ഓഫീസർ/ പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടകളിൽ നിന്ന് ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ, പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 20നകം നൽകണം.

\"\"

Follow us on

Related News