പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേളക്ക് ഇന്ന് കൊടിയേറും

Jan 12, 2023 at 10:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേളക്ക് ഇന്ന് കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ കൊടിയേറും. 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരക്കും. ഇന്ന് രണ്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 3.30ന് കോട്ടക്കല്‍ എം.എല്‍.എ പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വള്ളിക്കുന്ന് എം.എല്‍.എ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത തിരൂര്‍ തുമരക്കാവ് എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ അസ്ലം തിരൂരിനെ ചടങ്ങില്‍ ആദരിക്കും. ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയും ഉണ്ടായിരിക്കും. നാളെ (വെള്ളി) രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. 14ന് സമാപനം. കുറ്റിപ്പുറം ഗവ. ടെക്ക് നിക്കൽ ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിലാണ് മേള.

\"\"

Follow us on

Related News